കോട്ടയം : ശബ്ദ ഹിയറിംഗ് എയ്ഡ് സെന്റർ എൽ.എൽ.പിയിൽ ലോകകേൾവി ദിനത്തോടനുബന്ധിച്ച് സൗജന്യ കേൾവി പരിശോധന ക്യാമ്പ് നടത്തും. ഇന്ന് രാവിലെ 10.30 ന് കോട്ടയം ഇരഞ്ഞിക്കൽ റോഡിലുള്ള ബ്രാഞ്ചിൽ സി.പി.ഐ ജില്ലാ സെക്രട്ടറി അഡ്വ.വി.ബി.വിനു ഉദ്ഘാടനം ചെയ്യും. നാളെ രാവിലെ 10.30 ന് ചങ്ങനാശേരി എസ്.ബി കോളേജിന് സമീപമുള്ള കൊച്ചുവീട്ടിൽ ബിൽഡിംഗിലുള്ള ബ്രാഞ്ചിൽ ജോബ് മൈക്കിൾ എം.എൽ.എയും, ഉച്ചയ്ക്ക് 12 ന് കറുകച്ചാൽ എൻ.എൻ.എസ് കരയോഗത്തിന് സമീപമുള്ള ബ്രാഞ്ചിൽ ചീഫ് വിപ്പ് ഡോ.എൻ. ജയരാജും ഉദ്ഘാടനം ചെയ്യും. കോട്ടയം, കഞ്ഞിക്കുഴി, മെഡിക്കൽ കോളേജ് (ഐ.സി.എച്ച് സമീപം), കടുത്തുരുത്തി, ചങ്ങനാശേരി, കറുകച്ചാൽ, കട്ടപ്പന, പത്തനംതിട്ട, റാന്നി, അടൂർ, തിരുവല്ല, കൊട്ടാരക്കര, അഞ്ചൽ, മാവേലിക്കര, കായംകുളം, തൃപ്പൂണിത്തുറ ബ്രാഞ്ചുകളിൽ 10 വരെ സൗജന്യ പരിശോധനാ ക്യാമ്പും, 20 വരെ മുതിർന്നവർക്ക് ശ്രവണ സഹായികൾക്ക് ഡിസ്‌കൗണ്ട് ഓഫറുമുണ്ട്. ഫോൺ : 95449 95558.