എലിക്കുളം: മഞ്ചക്കുഴിയിൽ ഓട്ടോഡ്രൈവറായ വേലംപറമ്പിൽ (പാമ്പാടിയാത്ത്) ജി.സജിയുടെ വൃക്കമാറ്റിവെയ്ക്കൽ ശസ്ത്രക്രിയക്കായി സഹായം തേടുന്നു. ഇരുവൃക്കകളും തകരാറിലായി ആഴ്ചയിൽ മൂന്നുദിവസമാണിപ്പോൾ ഡയാലിസിസ്. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ ചികിത്സയിൽ കഴിയുന്ന സജിയുടെ വൃക്കമാറ്റിവെയ്ക്കൽ ശസ്ത്രക്രിയക്കായി വേണ്ടത് 25 ലക്ഷം രൂപ. തുക സമാഹരിക്കാൻ ജനപ്രതിനിധികൾ ചേർന്ന് ചികിത്സാസഹായസമിതി രൂപീകരിച്ചു. നാളെ ഭവനസന്ദർശനം നടത്തും. എലിക്കുളം പഞ്ചായത്ത് പ്രസിഡന്റ് ജിമ്മിച്ചൻ ഈറ്റത്തോട്ട്, അംഗങ്ങളായ സെൽവി വിത്സൺ, ഷേർലി അന്ത്യാംകുളം, മാത്യൂസ് പെരുമനങ്ങാട്ട്, എസ്.സൂര്യമോൾ, ജെയിംസ് ജീരകത്തിൽ, യമുനപ്രസാദ് എന്നിവർ രക്ഷാധികാരികളായ സമിതിയാണ് പ്രവർത്തിക്കുന്നത്. വാർഡംഗം ദീപ ശ്രീജേഷ് ചെയർപേഴ്‌സണായും ഓണപ്പുംകുന്നേൽ ഒ.ആർ.വിനീത്, വയലിൽ പി.ഡി.ഷാജി, കാവുങ്കൽ ടി.എസ്.രഘു എന്നിവർ ഭാരവാഹികളായ സമിതിയാണ് നിധി സമാഹരണത്തിനായി ജനങ്ങളിലേക്കെത്തുന്നത്. സജിയുടെ ഭാര്യ പ്രിയ സജിയുടെയും വാർഡംഗം ദീപ ശ്രീജേഷിന്റെയും പേരിൽ കേരള ഗ്രാമീൺബാങ്ക് പൈക ശാഖയിൽ അക്കൗണ്ട് തുറന്നു. അക്കൗണ്ട് നമ്പർ 40610101100440, ഐ.എഫ്.എസ്.സി.കോഡ്‌കെ.എൽ.ജി.ബി.0040610. ഗൂഗിൾപേ നമ്പർ 8891998160.