kalo

കോട്ടയം : കൊടിയിറക്കിത്തിലേയ്ക് അടുക്കുന്തോറും യുവതയുടെ നെഞ്ചിടിക്കുകയാണ്. ഇതുവരെ കലോത്സവത്തെ അക്ഷരാർത്ഥത്തിൽ കളറാക്കിയത് അവരുടെ നിറസാന്നിദ്ധ്യവും. ആദ്യം ദിനം തുടങ്ങിയ തേവര എസ്.എച്ച് കോളേജിന്റെ മുന്നേറ്റം ഇന്നലെയും പ്രകടമായി.

എറണാകുളം കോളേജുകളാണ് കിരിടീത്തിനായി പോരടിക്കുന്നത്. തേവര ഒന്നാം സ്ഥാനത്ത് തുടരുമ്പോൾ എറണാകുളം സെന്റ്. തെരേസാസ് പിന്നാലെയുണ്ട്. തൃപ്പൂണിത്തുറ ആർ.എൽ.വിയും മഹാരാജാസ് കോളേജുകളും വാശിയിലാണ്. ചുരുക്കം മത്സരങ്ങൾ മാത്രമാണ് അവശേഷിക്കുന്നതെന്നതിനാൽ കിരീടം കൈപ്പിടിയിൽ ഒതുക്കാൻ കഴിയുമെന്ന ആത്മവിശ്വാസത്തിലാണ് തേവര. അവസാന നിമിഷ അട്ടിമറികളിൽ പ്രതീക്ഷയർപ്പിക്കുകയാണ് സെന്റ് തെരേസാസും, ആർ.എൽ.വിയും.

 മണവാട്ടിമാരെത്തും

കസവിന്റെ തട്ടമിട്ട് മനസ് കീഴടക്കാൻ മൊഞ്ചത്തിമാരിന്നെത്തും. തിരുനക്കര മൈതാനത്താണ് ഇന്ന് വൈകിട്ടാണ് ഇശൽതേൻകണം ചൊരിഞ്ഞ് ഒപ്പന.

പോയിന്റ് നില

എസ്.എച്ച് തേവര : 54

സെന്റ് തെരേസസ് : 44

ആർ.എൽ.വി തൃപ്പൂണിത്തുറ : 40

 എറണാകുളം മഹാരാജാസ് : 34

 ആലുവ യു.സി കോളേജ് : 21


വേദിയിൽ ഇന്ന്

തിരുനക്കര മൈതാനം
സംഘഗാനം (വെസ്‌റ്റേൺ)9
ഒപ്പന: 4

(ബി.സി.എം. കോളേജ്)
ലളിതഗാനം: 9
ക്ളേമോഡലിംഗ് :9
ഇൻസ്റ്റലേഷൻ: 3

സി.എം.എസ് കോളേജ്
പ്രസംഗം (ഇംഗ്ളീഷ്)9
സംഘഗാനം 9

ബസേലിയോസ് കോളേജ്
ലളിത സംഗീതം (ട്രാൻസ്‌ജെൻഡർ)9
വിൻഡ് ഇൻസ്ട്രമെന്റ് (ഈസ്‌റ്റേൺ)9
ലളിതസംഗീതം 10
വിൻഡ് ഇൻസ്ട്രമെന്റ് (വെസ്‌റ്റേൺ)3