കോട്ടയം: കുടുംബാരോഗ്യ കേന്ദ്രമായി ഉയർത്തിയ കടനാട് ആശുപത്രിയുടെ ഉദ്ഘാടനം മന്ത്രി വീണാ ജോർജ് നാളെ ഉച്ചയ്ക്ക് 12ന് നിർവഹിക്കും. കടനാട് പ്രാഥമിക ആരോഗ്യകേന്ദ്രത്തിൽ മന്ത്രി വി.എൻ.വാസവൻ അദ്ധ്യക്ഷത വഹിക്കും. ജോസ് കെ.മാണി എം.പി പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യും. തോമസ് ചാഴികാടൻ എം.പി, മാണി സി.കാപ്പൻ എം.എൽ.എ എന്നിവർ മുഖ്യപ്രഭാഷണം നടത്തും. ജില്ലാ മെഡിക്കൽ ഓഫീസറുടെ ചുമതല വഹിക്കുന്ന ഡോ. പി.എൻ.വിദ്യാധരൻ റിപ്പോർട്ട് അവതരിപ്പിക്കും.

ആർദ്രകേരളം പദ്ധതിയിൽ ഉൾപ്പെടുത്തി 1.86 കോടി രൂപ മുടക്കിലാണ് കെട്ടിടം നിർമിച്ചത്.
5720 ചതുരശ്ര അടി വിസ്തൃതിയിൽ പണി പൂർത്തികരിച്ചിരിക്കുന്ന കെട്ടിടത്തിൽ വിശാലമായ ഒ.പി, കാത്തിരുപ്പുകേന്ദ്രം, പ്രഥമ പരിശോധന മുറി, ലാബ് ഫാർമസി, നിരീക്ഷണ മുറി എന്നിവ സജ്ജീകരിച്ചിട്ടുണ്ട്. ഒ.പിയിൽ പ്രതിദിനം നൂറോളം പേരെത്തുന്ന നിലവിലെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ നിലവിൽ രണ്ടു ഡോക്ടർമാർ, സ്റ്റാഫ് നേഴ്‌സ്, ഫാർമസിസ്റ്റ് എന്നിവർ ഉൾപ്പെടെ 16 ജീവനക്കാരുണ്ട്.