കോട്ടയം : ക്യാൻസർ കൺട്രോൾ ആൻഡ് റിസർച്ച് സൊസൈറ്റി കോട്ടയത്തിന്റെ ആഭിമുഖ്യത്തിൽ ക്യാൻസർ വിദഗ്ദ്ധരുടെ രാജ്യാന്തര സമ്മേളനം 8 മുതൽ 10 വരെ എറണാകുളം ലേ മെർഡിയൻ കൺവെൻഷൻ സെന്ററിൽ നടക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.

വിവിധ രാജ്യങ്ങളിൽ നിന്നുൾപ്പെടെ 300 ലേറെപ്പേർ പങ്കെടുക്കും. സമ്മേളനം പ്രൊഫ.എം വി പിള്ള ഉദ്ഘാടനം ചെയ്യും. ആരോഗ്യ സർവകലാശാല വൈസ് ചാൻസലർ ഡോ.മോഹനൻ കുന്നുമ്മൽ മുഖ്യപ്രഭാഷണം നടത്തും.