പാലാ: പുലിയന്നൂർ ശ്രീമഹാദേവ ക്ഷേത്രത്തിലെ ശിവരാത്രി ഉത്സവം ഇന്ന് കൊടിയേറും. വൈകിട്ട് 5.15ന് ഭജന 5.45 മുതൽ ചെറുതാഴം ചന്ദ്രൻ, ചിറയ്ക്കൻ നിധീഷ് എന്നിവരുടെ ഇരട്ട തായമ്പക, 8ന് തന്ത്രി അനിൽ ദിവാകരൻ നമ്പൂതിരി, മേൽശാന്തി എം.വി.വിഷ്ണു നമ്പൂതിരി എന്നിവരുടെ കാർമ്മികത്വത്തിൽ കൊടിയേറ്റ്, തുടർന്ന് ആചാരവെടി, കൊടിയേറ്റ് സദ്യ. 8.30 മുതൽ പിന്നണി ഗായകൻ ജിൻസ് ഗോപിനാഥിന്റെ നേതൃത്വത്തിൻ ഭക്തിഗാനമേള. നാളെ മുതൽ 7 വരെ എല്ലാ ദിവസവും ഉത്സവബലി നടത്തും.