കോട്ടയം : അന്താരാഷ്ട്ര വനിതാദിനത്തോടനുബന്ധിച്ച് ജനമൈത്രി സുരക്ഷാപദ്ധതിയുടെ ഭാഗമായി ഇന്നും നാളെയും സ്ത്രീകൾക്കും കുട്ടികൾക്കുമായി സ്വയംപ്രതിരോധ പരിശീലനപരിപാടി സംഘടിപ്പിക്കും. പ്രത്യേക പരിശീലനം ലഭിച്ച വനിതാ ഉദ്യോഗസ്ഥരാണ് ക്ലാസുകൾ നയിക്കുന്നത്. രാവിലെ രാവിലെ 11ന് ദർശന ഓഡിറ്റോറിയത്തിൽ ജില്ലാ പൊലീസ് മേധാവി കെ.കാർത്തിക് ഉദ്ഘാടനം നിർവഹിക്കും.