ഏറ്റുമാനൂർ : വീട്ടിൽക്കയറി യുവാവിനെ കുത്തിക്കൊല്ലാൻ ശ്രമിച്ച ഏറ്റുമാനൂർ വിലങ്ങിപടിയിൽ പുത്തൻപുരയിൽ ലിജോ മാത്യു (42), ഏറ്റുമാനൂർ കുന്താണിയിൽ ഷംനാസ് കെ.ബി (34) എന്നിവരെ ഏറ്റുമാനൂർ പൊലീസ് അറസ്റ്റ് ചെയ്തു. 27 ന് രാത്രി കാണക്കാരി സ്വദേശിയുടെ വീട്ടിൽക്കയറിയാണ് ആക്രമം നടത്തിയത്.