കോട്ടയം : എസ്.എൻ.ഡി.പി യോഗം യൂത്ത്മൂവ്മെന്റ് യൂണിയൻ സമിതിയുടെ ഗോൾഡൻ ജൂബിലി ആഘോഷത്തിന്റ ഭാഗമായി മുൻ ഭാരവാഹികൾ നാളെ വൈകിട്ട് 4.30 ന് നാഗമ്പടം തേന്മാവിൻ ചുവട്ടിൽ ഒത്തുചേരും. കെ.കെ.മോഹനൻ കണ്ണാറ അദ്ധ്യക്ഷത വഹിക്കും. ഇ.എൻ.മോഹനൻ, സി.ജി.കൃഷ്ണകുമാർ, സതീഷ് കുമാർ മണലേൽ,വി.എം. ശശി, പി.എൻ.ദേവരാജൻ, വി.എൻ.സഹദേവൻ, ടി.ടി.പ്രസാദ്, പി.അനിൽ കുമാർ,റിജേഷ് സി.ബ്രീസ്‌വില്ല,പി.വി.വിനോദ്,പി.ബി.ഗരീഷ് എന്നിവർ സംസാരിക്കും.