ചങ്ങനാശേരി: ചെത്തിപ്പുഴ സെന്റ് തോമസ് ആശുപത്രിയിൽ എൻഡോക്രൈനോളജി വിഭാഗത്തിന്റെ നേതൃത്വത്തിൽ നാളെ മുതൽ ഒമ്പതു വരെ സൗജന്യ എൻഡോക്രൈനോളജി മെഡിക്കൽ ക്യാമ്പ് നടത്തും. ചങ്ങനാശേരി ഫയർ ആൻഡ് സേഫ്ടി സ്റ്റേഷൻ ഓഫീസർ അനൂപ് പി. രവീന്ദ്രൻ ക്യാമ്പ്ഉദ്ഘാടനം ചെയ്യും. എൻഡോക്രൈനോളജിസ്റ്റ് ഡോ. അരവിന്ദ് പ്രസാദ് ക്യാമ്പിന് നേതൃത്വം നൽകും.
കൺസൾട്ടേഷൻ പൂർണമായും സൗജന്യമാണ്. കൂടാതെ ലാബ് സേവനങ്ങൾക്കും റേഡിയോളജി സേവനങ്ങൾക്കും 25% ഡിസ്‌കൗണ്ടും ഉണ്ടായിരിക്കും. ക്യാമ്പിൽ പങ്കെടുക്കാനുളളവർ മുൻകൂട്ടി രജിസ്റ്റർ ചെയ്യണം. എൻഡോക്രൈനോളജി വിഭാഗത്തിൽ ഡോ. ബോബി കെ മാത്യു, ഡോ. രാജീവ് ഫിലിപ്പ്, ഡോ. ശ്രീനാഥ് ആർ എന്നിവരുടെ സേവനവും ലഭ്യമാണ്. രജിസ്റ്റർ ചെയ്യുന്നതിനുളള ഫോൺ നമ്പർ: 0481-272 2100. ഹോസ്പിറ്റൽ എൻഡോക്രൈനോളജി വിഭാഗത്തിൽ വിദഗ്ദ്ധ ഡോക്ടർമാരുടെ സേവനം തിങ്കൾ മുതൽ ശനി വരെ എല്ലാം ദിവസവും ലഭ്യമാണ്. ക്യാമ്പിന് ഹോസ്പിറ്റൽ എക്‌സിക്യൂട്ടീവ് ഡയറക്ടർ ഫാ. ജെയിംസ് പി. കുന്നത്ത്, അസോ. ഡയറക്ടറുമാരായ ഫാ. ജോഷി മുപ്പതിൽചിറ, ഫാ. ജേക്കബ് അത്തിക്കളം, ഫാ. ജോസ് പുത്തൻചിറ, മെഡിക്കൽ അഡ്മിനിസ്‌ട്രേറ്റർ പ്രൊഫ. ഡോ. എൻ. രാധാകൃഷ്ണൻ, മെഡിക്കൽ സൂപ്രണ്ട് ഡോ. തോമസ് സക്കറിയ, സി. മെറീന എസ്.ഡി, പോൾ മാത്യു എന്നിവർ നേതൃത്വം നൽകും.