കുമരകം : പതിനാറ് മാസം മുൻപ് നിശ്ചലമായ കോട്ടയം കുമരകം ചേർത്തല ബസ് സർവ്വീസ് ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിൽ പുനരാരംഭിച്ചു. മീഡിയം പാസഞ്ചർ ഹെഹിക്കിൾ ഇനത്തിൽ ഉൾപ്പെട്ട ബസാണ് വെള്ളിയാഴ്ച രാവിലെ സർവീസ് നടത്തിയത്. അട്ടീപ്പീടിക ഭാഗത്തേയ്ക്ക് ബസ്സുകൾ കടത്തി വിടുകയും അതേ ഇനത്തിൽ ഉൾപ്പെട്ട ചേർത്തല ബസിന് അനുമതി നിഷേധിക്കുകയും ചെയ്ത സംഭവത്തെ തുടർന്ന് കാർത്തിക ബസ് ഉടമയാണ് ഹൈക്കോടതിയെ സമീപിച്ചത്. താത്കാലിക പാലത്തിലൂടെ വലിയ വാട്ടർ ടാങ്കറുകൾ, ടോറസ് ടിപ്പറുകൾ , തടി ലോറികൾ തുടങ്ങിയ ഭാരവാഹനങ്ങൾ സർവ്വീസ് നടത്തുക പതിവാണ്. എന്നാൽ ചേർത്തല ബസിന് അനുമതി നൽകിയിരുന്നില്ല. വെള്ളിയാഴ്ച രാവിലെ കാർത്തിക ബസ് കോട്ടയത്ത് നിന്നും ചേർത്തലയ്ക്ക് സർവീസ് നടത്തി.