കാണക്കാരി: കാണക്കാരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റും അരനൂറ്റാണ്ടിലേറെയായി പൊതുപ്രവർത്തനരംഗത്ത് നിറസാന്നിധ്യമായ

അംബികാ സുകുമാരന് കേരളകൗമുദിയുടെ അനുമോദനം. കാണക്കാരി പഞ്ചായത്ത് ഓഫീസിലെത്തി കേരളകൗമുദി കോട്ടയം യൂണിറ്റ് ചീഫ് ആർ.ബാബുരാജ്, റിപ്പോർട്ടർ സുനിൽ പാലാ എന്നിവർ ചേർന്ന് പൂച്ചെണ്ട് നല്കി അംബികാ സുകുമാരനെ അനുമോദിച്ചു.

കാണക്കാരി പഞ്ചായത്ത് നാലാം വാർഡ് അംഗമായ അംബികാ സുകുമാരൻ ഏറെ ജനകീയയാണ്. പഞ്ചായത്തംഗം, ഉഴവൂർ ബ്ലോക്ക് പഞ്ചായത്തംഗം, ബ്ലോക്ക് വൈസ് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തന പരിചയമുള്ള അംബികാ സുകുമാരൻ കടപ്പൂര് 105ാം നമ്പർ എസ്.എൻ.ഡി.പി ശാഖാ മുൻ സെക്രട്ടറിയുമാണ്.

എസ്.എൻ.ഡി.പി യോഗം മീനച്ചിൽ യൂണിയൻ വനിതാസംഘം വൈസ് പ്രസിഡന്റായും പ്രസിഡന്റായും ദീർഘകാലം പ്രവർത്തിച്ചിട്ടുണ്ട്. കാണക്കാരി സർവ്വീസ് സഹകരണ ബാങ്ക് ഭരണസമിതിയംഗവും പിന്നീട് അഡ്മിനിസ്‌ട്രേറ്ററുമായിരുന്നു. കായംകുളം രാമപുരം തഴയശ്ശേരിൽ കുടുംബാംഗമാണ്. കടപ്പൂര് നടപ്പുരയിൽ സുകുമാരനാണ് ഭർത്താവ്. അമ്പിളി (പുന്നത്തുറ), അനു (ഓസ്‌ട്രേലിയ), ആര്യ (ഫിലാഡൽഫിയ, യു.എസ്.എ) എന്നിവരാണ് മക്കൾ. രാജേഷ്, പ്രമോദ്, ജെയ് എന്നിവർ മരുമക്കളും ഗൗരി രാജ്, ആർച്ച പ്രമോദ്, അർജുൻ പ്രമോദ്, ആദിത്യ ജെയ്, അഭിനവ് ജെയ് എന്നിവർ കൊച്ചുമക്കളുമാണ്.

പഞ്ചായത്തിന്റെ സമഗ്രവികസനമാണ് ലക്ഷ്യമെന്ന് അംബികാ സുകുമാരൻ കേരളകൗമുദിയോട് പറഞ്ഞു.


ഫോട്ടോ അടിക്കുറിപ്പ്

കാണക്കാരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അംബികാ സുകുമാരനെ പൂച്ചെണ്ട് നല്കി കേരള കൗമുദി കോട്ടയം യൂണിറ്റ് ചീഫ് ആർ. ബാബുരാജ് അനുമോദിക്കുന്നു. റിപ്പോർട്ടർ സുനിൽ പാലാ സമീപം.