oppa

കോട്ടയം : കലോത്സവപ്പൂരത്തിന് ഇന്ന് കൊടിയിറങ്ങുമ്പോൾ കിരീടപോരാട്ടം ഫോട്ടോഫിനിഷിംഗിലേക്ക്. എറണാകുളം കോളേജുകളുടെ തേരോട്ടമായിരുന്നു ഇന്നലെയും. പേരിന് പോലും മറ്റ് ജില്ലക്കാരെ അടുപ്പിച്ചില്ല. ആദ്യദിനം പിന്നിലായിരുന്ന എറണാകുളം മഹാരാജാസിന്റേതാണ് അട്ടിമറി. തുടക്കത്തിൽ മുന്നിലായിരുന്ന ആർ.എൽ.വി കോളേജിനെ മഹാരാജാസ് പിന്നിലാക്കി മൂന്നാമതെത്തി. നാലു സ്ഥാനക്കാരും തമ്മിൽ പോയിന്റുകളുടെ ചെറിയ വ്യത്യാസം മാത്രമായതിനാൽ ആര് കപ്പിൽ മുത്തമിടുമെന്ന് പ്രവചിക്കാനാകില്ല. ഒന്നാം സ്ഥാനത്തുള്ള തേവര എസ്.എച്ചും എറണാകുളം സെന്റ് തെരേസാസും തമ്മിൽ മൂന്ന് പോയിന്റുകളുടെ അകലംമാത്രം. ഇന്നലെ വൈകി ആരംഭിച്ച ഒപ്പനയുടെ ഫലമെത്തുമ്പോൾ ചിത്രം കൂടുതൽ വ്യക്തമാകും. മാർഗം കളിയുൾപ്പെടെയുള്ള ഇനങ്ങളാണ് ഇന്ന് നടക്കാനുള്ളത്. വൈകിട്ടാണ് അഞ്ചിന് പ്രധാന വേദിയായ തിരുനക്കര മൈതാനത്താണ് സമാപന സമ്മേളനം.

പോയിന്റ് നില

 എസ്.എച്ച് തേവര: 62

 എറണാകുളം സെന്റ് തെരേസസ്: 59

 എറണാകുളം മഹാരാജാസ്:57

 തൃപ്പൂണിത്തുറ ആർ.എൽ.വി: 56

ഇന്നത്തെ മത്സരങ്ങൾ

തിരുനക്കര മൈതാനം

മാർഗം കളി: 9ന്

സി.എം.എസ്

അറബി പദ്യം ചൊല്ലൽ:9ന്

ബസേലിയസ് കോളേജ്

ക്വിസ് മത്സരം 9ന്