ചേർപ്പുങ്കൽ :പുല്ലപ്പള്ളി ശ്രീമഹാദേവ ക്ഷേത്രത്തിലെ ശിവരാത്രി ആഘോഷം ബുധൻ, വ്യാഴം,വെള്ളി ദിവസങ്ങളിൽ നടക്കും. ബുധനാഴ്ച രാവിലെ 8.30ന് ശ്രീബലി, വൈകീട്ട് ആറിന് കാഴ്ച ശ്രീബലി. വ്യാഴാഴ്ച രാവിലെ 8.30ന് ശ്രീബലി എഴുന്നള്ളിപ്പ്, വൈകീട്ട് ആറിന് ചെണ്ടമേളം, രാത്രി എട്ടിന് എതിരേല്പ്, 9.30ന് കൈകൊട്ടിക്കളി. വെള്ളിയാഴ്ച രാവിലെ ഒമ്പതിന് കാവടി ഘോഷയാത്ര,11.20ന് കാവടി അഭിഷേകം, പൂമൂടൽ, വൈകീട്ട് അഞ്ചിന് പ്രദോഷ പൂജ, 6.30ന് ഭസ്മക്കാവടി ഘോഷയാത്ര, 7.30 ന് കാവടി അഭിഷേകം, രാത്രി എട്ടിന് വിളക്കിനെഴുന്നള്ളിപ്പ്, വലിയ കാണിക്ക, 11ന് ശിവരാത്രി പൂജ,എന്നിവയും നടക്കും.