കോട്ടയം : കോട്ടയം പാർലമെന്റ് മണ്ഡലത്തിന് കീഴിലെ മുഴുവൻ മണ്ഡലങ്ങളിലെയും കേരള കോൺഗ്രസ് (എം) പ്രസിഡന്റുമാരുടെയും, നിയോജക മണ്ഡലം പ്രസിഡന്റുമാരുടെയും, സ്റ്റിയറിംഗ് കമ്മിറ്റി അംഗങ്ങളുടെയും യോഗം ഇന്ന് ഉച്ചയ്ക്ക് 12 ന് നടക്കും. പാർട്ടി ഓഫീസിൽ ചെയമാൻ ജോസ് കെ.മാണി എം.പി ഉദ്ഘാടനം ചെയ്യും. ജില്ലാപ്രസിഡന്റ് ലോപ്പസ് മാത്യു അദ്ധ്യക്ഷത വഹിക്കുമെന്ന് ജനറൽ സെക്രട്ടറി ഔസേപ്പച്ചൻ വാളിപ്ലാക്കൽ അറിയിച്ചു.