കൊടുങ്ങൂർ: ചുവർചിത്ര ശോഭയിൽ കൊടുങ്ങൂർ മേജർ ദേവീക്ഷേത്രം. ശ്രീകോവിൽ, മതിലുകൾ എന്നിവടങ്ങളിൽ ചുവർചിത്രങ്ങൾ വരച്ചു ഭംഗിയാക്കും. ക്ഷേത്രത്തിന്റെ മുൻവശത്തെ ചിത്രരചന അവസാന ഘട്ടത്തിലാണ്. പൂരത്തിന്റെ കൊടിയേറ്റ് ദിവസമായ 14 ന് തിരുവിതാംകൂർ രാജകുടുംബാംഗം ആദിത്യവർമ്മ ചുമർചിത്രം സമർപ്പിക്കും. കൊടുങ്ങൂർ സ്വദേശി മധുസൂദനൻ നായരാണ് ചിത്രമൊരുക്കുന്നത്. ഭക്തർ വഴിപാടായാണ് ചിത്രങ്ങൾ സമർപ്പിക്കുന്നത്. ഉത്സവത്തിനു ശേഷം ക്ഷേത്രത്തിന്റെ മറ്റിടങ്ങളിലും ചുമർ ചിത്രം വരയ്ക്കും.