പാലാ: സമുദായ പ്രവർത്തകർ ഒറ്റക്കെട്ടായി നിന്നാൽ അതുവഴി സമൂഹത്തിനും സ്വന്തം ജീവിതത്തിനും സമുദായത്തിനും വിജയമുണ്ടാകുമെന്ന് എസ്.എൻ.ഡി.പി. യോഗം മീനച്ചിൽ യൂണിയൻ ചെയർമാൻ സുരേഷ് ഇട്ടിക്കുന്നേൽ പറഞ്ഞു. മുന്നിലവ് എസ്.എൻ.ഡി.പ. ശാഖ വാർഷിക പൊതുയോഗവും ഭരണസമിതി തെരഞ്ഞെടുപ്പ് സമ്മേളനവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

യൂണിയൻ വൈസ് ചെയർമാൻ സജീവ് വയല അദ്ധ്യക്ഷത വഹിച്ചു. ശാഖാ സെക്രട്ടറി ഏ.കെ. വിനോദ് കണക്കും റിപ്പോർട്ടും അവതരിപ്പിച്ചു. രാമപുരം സി.റ്റി. രാജൻ, അനീഷ് പുല്ലുവേലിൽ, സാബു പിഴക്, സജി ചേന്നാട്, സന്തോഷ് പിഴക്, ടി.ജി. ഗോപി, ഇ.കെ. രാജു എന്നിവർ സംസാരിച്ചു.

ശാഖയുടെ പുതിയ ഭാരവാഹികളായി ഗോപി തൂങ്ങുപാലനിരപ്പേൽ (പ്രസിഡന്റ്), ഇ.കെ. രാജു (വൈസ് പ്രസിഡന്റ്), ഏ.കെ. വിനോദ് (സെക്രട്ടറി), റ്റി.എൻ. സുരേന്ദ്രൻ (യൂണിയൻ കമ്മറ്റിയംഗം), പി.എം. രാജൻ, പി.എം. സോമൻ, എം.എസ്. അജി, സി.വി. ഉണ്ണി, ഗീതാമണി സാബു, ലൈല രാജൻ, വി.പി. മനോജ് (കമ്മറ്റിയംഗങ്ങൾ), എം.ആർ. സതീഷ്, ശാരദ ഭവനപ്പൻ, കുഞ്ഞുമോൾ വിനോദ് (പഞ്ചായത്ത് കമ്മറ്റിയംഗങ്ങൾ) എന്നിവരെ തെരഞ്ഞെടുത്തു.