ww

മറവൻതുരുത്ത്: ഇത് വല്ലാത്ത ദുരിതമാണ്. ഒരിറ്റ് വെള്ളം അതിനായുള്ള കാത്തിരിപ്പിലാണ് മറവൻതുരുത്ത് നിവാസികൾ. പൈപ്പ് വെള്ളമോ ഇല്ല. ഇനി ഞങ്ങൾ ആരെ ആശ്രയിക്കണമെന്ന് നാട്ടുകാർ അമർഷത്തോടെ പറയും. വേനൽ കടുത്തതോടെ കുടിവെള്ളം മറവൻതുരുത്തുകാർക്ക് കിട്ടാക്കനിയെന്ന് പറയാം. പഞ്ചായത്തിൻ്റെ മിക്ക പ്രദേശങ്ങളിലും ഉപ്പുവെള്ളം കയറി. ഏക ആശ്രയമായിരുന്ന പൈപ്പ് വെള്ളം ആഴ്ചയിൽ ഒന്നോ രണ്ടോ മണിക്കൂർ മാത്രമാണ് ലഭിച്ചിരുന്നത്. ആ കാര്യത്തിലും ഉറപ്പുപറയാൻ കഴിയില്ല. പൈപ്പ് വെള്ളം ലഭിക്കുന്നില്ലെന്ന് പല പ്രദേശങ്ങളിൽ നിന്ന് ഇതിനകം പരാതി ഉയർന്നുകഴിഞ്ഞു. പഞ്ചായത്തിൻ്റെ ടാങ്കറിലുള്ള കുടിവെള്ള വിതരണം പല പ്രദേശങ്ങളിലും ഇപ്പോഴും തുടങ്ങിയിട്ടില്ല. ഓരുവെള്ളം രൂക്ഷമായ പ്രദേശങ്ങളിൽ രണ്ടാഴ്ച കൂടുമ്പോഴാണ് പൈപ്പ് വെള്ളം എത്തുന്നത്.

കുഴിച്ച് കുഴിച്ച് റോഡ് കുളമാക്കി

കുടിവെള്ള പൈപ്പ് സ്ഥാപിക്കാൻ റോഡിൽ പല സ്ഥലങ്ങളിലും കുഴിയെടുത്തിരുന്നു. ഒരു മാസത്തിനുള്ളിൽ റീ ടാറിംഗ് നടത്തുമെന്ന് പഞ്ചായത്ത് അധികൃതർ പലവട്ടം പറഞ്ഞെങ്കിലും അതുമുണ്ടായില്ല. കുഴിച്ച റോഡിലൂടെ ഇപ്പോൾ ഓട്ടോറിക്ഷ പോലും പോകില്ല.

ഇവിടെ കുടിവെളളം കിട്ടാക്കനി

മേക്കര

തറവട്ടം

കുലശേഖരമംഗലം

തുരുത്തുമ്മ

കോൺഗ്രസ് സമരത്തിന്

കുടിവെള്ളക്ഷാമം പരിഹരിക്കുക, പൈപ്പ് ഇടുന്നതിനായി കുഴിച്ച റോഡുകൾ പുനർനിർമ്മിക്കുക, പഞ്ചായത്തിന് ലഭിക്കേണ്ട ഈ സാമ്പത്തിക വർഷത്തെ പദ്ധതി തുക സർക്കാർ ഉടൻ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് മറവൻതുരുത്ത് മണ്ഡലം കോൺഗ്രസ് കമ്മ​റ്റിയുടെ നേതൃത്വത്തിൽ നാളെ പഞ്ചായത്ത് ഓഫീസ് മാർച്ചും ധർണയും നടത്തുമെന്ന് മണ്ഡലം കോൺഗ്രസ് പ്രസഡന്റ് മോഹൻ കെ.തോട്ടുപുറം അറിയിച്ചു