
തലയോലപ്പറമ്പ്: ഫാർമേഴ്‌സ് സർവീസ് സഹകരണബാങ്കിൽ നിന്നും വായ്പ എടുത്ത് കുടിശികയായ വായ്പകൾക്ക് സഹകരണവകുപ്പിന്റെ നവകേരളിയം കുടിശിക ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിപ്രകാരം പലിശയിൽ ഇളവ് അനുവദിച്ച് വായ്പ ഇടപാടുകൾ തീർക്കുന്നതിനായി വൈക്കം സഹകരണ വകുപ്പ് സ്‌പെഷ്യൽ സെയിൽ ഓഫിസർ തുഷാന്ത് . വി യുടെ നേതൃത്വത്തിൽ സ്‌പെഷ്യൽ വായ്പ അദാലത്ത് സംഘടിപ്പിക്കും. പൊതി ബ്രാഞ്ചിൽ 19 നും മിടായിക്കുന്ന് ബ്രാഞ്ചിൽ 21 നും തലയോലപ്പറമ്പ് ഹെഡ് ഓഫീസിൽ 22, 23 തീയതികളിൽ അദാലത്ത് നടത്തും. ബാങ്കിൽ നിന്നും വായ്പ എടുത്തവർ അദാലത്തുകളിൽ പങ്കെടുക്കണമെന്ന് ബാങ്ക് പ്രസിഡന്റ് എം.ജെ. ജോർജ്ജ്, മാനേജിംഗ് ഡയറക്ടർ ഐ. മിനിമോൾ എന്നിവർ അഭ്യർത്ഥിച്ചു.