
കോട്ടയം : മാർച്ച് ഏഴിന് പ്രധാനമന്ത്രി ഓൺലൈനായി ഉദ്ഘാടനം ചെയ്യുന്ന സ്വദേശി ദർശൻ പദ്ധതി 2.0ത്തിന്റെ ലോഞ്ചിംഗ് പരിപാടിയുടെ മുന്നൊരുക്കങ്ങളുമായി ബന്ധപ്പെട്ട് മന്ത്രി വി.എൻ. വാസവന്റെ അദ്ധ്യക്ഷതയിൽ ഓൺലൈൻ യോഗം ചേർന്നു. കുമരകം അടക്കമുള്ള 52 സ്ഥലങ്ങളിലെ സ്വദേശി ദർശൻ പദ്ധതികൾക്കാണ് തുടക്കം കുറിക്കുക. കുമരകത്തെ കെ.ടി.ഡി.സി. കൺവെൻഷൻ സെന്ററിലായിരിക്കും ഉദ്ഘാടനയോഗം നടക്കുക. ജില്ലാ കളക്ടർ വി. വിഗ്‌നേശ്വരി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു, വിനോദസഞ്ചാരവകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ കെ. പദ്മകുമാർ, കെ.ടി.ഡി.സി. മാനേജർ കെ. മനോജ്കുമാർ , കേന്ദ്രടൂറിസം മന്ത്രാലയം അഡീഷണൽ ഡയറക്ടർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.