ggg

കോട്ടയം : തിരഞ്ഞെടുപ്പുകളിൽ സ്ത്രീകൾക്ക് നിർണായക സ്വാധീനം ചെലുത്താനാവുമെന്ന് കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ.മാണി എം.പി. വനിതാ കോൺഗ്രസി (എം)ൻ്റെ സ്ത്രീ ശക്തിസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എൽ.ഡി.എഫ് സ്ഥാനാർത്ഥി തോമസ് ചാഴിക്കാടന്റെ വിജയത്തിനായി വനിതാ പ്രവർത്തകർ രംഗത്തിറങ്ങണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വനിതാ കോൺഗ്രസ് എം ജില്ലാ പ്രസിഡന്റ് ഷീല തോമസ് അദ്ധ്യക്ഷത വഹിച്ചു. പാർട്ടി ജില്ലാ പ്രസിഡന്റ് ലോപ്പസ് മാത്യു, പെണ്ണമ്മ ജോസഫ്, നിർമ്മല ജിമ്മി, സിന്ധു മോൾ ജേക്കബ് എന്നിവർ പ്രസംഗിച്ചു.