പാലാ: പൈകട പീടിക കുറുമണ്ണ് റോഡിൽ അപകടാവസ്ഥയിലുള്ള കലുങ്കിന്റെ നിർമ്മാണം ആരംഭിക്കുന്നതിനാൽ ഇന്ന് മുതൽ ഒരു മാസത്തേക്ക് ഈ റോഡിൽ കൂടിയുളള ഗതാഗതം (ടൂ വീലർ, ചെറിയ കാറുകൾ ഒഴികെ) പൂർണമായും നിരോധിച്ചതായി പി.ഡബ്ല്യു.ഡി. റോഡ്‌സ് മേലുകാവ് സെക്ഷൻ അസി. എൻജിനീയർ അറിയിച്ചു. യാത്രക്കാർ അന്തിനാട് മേലുകാവ് റോഡ് ഉൾപ്പെടെയുള്ള സമാന്തരപാതകൾ സ്വീകരിക്കേണ്ടതാണെന്നും അസി. എൻജിനീയർ നിർദ്ദേശിച്ചു.