പാലാ: മേവട മേജർ പുറയ്ക്കാട്ടുകാവ് ദേവീക്ഷേത്രത്തിലെ ഉത്സവം ''മേവടപ്പൂര''ത്തിന് ഒരുക്കങ്ങളായതായി ക്ഷേത്രോപദേശക സമിതി ഉത്സവ കമ്മറ്റി ഭാരവാഹികളായ സി.എം. രവീന്ദ്രൻ, മനോജ് എസ്. നായർ, അനിൽ കുമാർ പി.ജി, ഡോ. ദിവാകരൻ നായർ എന്നിവർ അറിയിച്ചു.
14ന് ഉത്സവമാരംഭിക്കും. രാവിലെ 6 ന് ഗണപതിഹോമം, 10.30 ന് ഉച്ചപ്പൂജ, 12 ന് പ്രസാദമൂട്ട്, വൈകിട്ട് 6.30 ന് ദീപാരാധന, ചുറ്റുവിളക്ക്, 7.30 ന് കഞ്ഞിവഴിപാട്, 10 ന് താലപ്പൊലി, കളംകണ്ടുതൊഴീൽ. 7 ന് തിരുവരങ്ങ് ഉദ്ഘാടനം നടക്കും. മേൽശാന്തി നാരായണൻ ഭട്ടതിരി ദീപം തെളിയിക്കും. സി.എം. രവീന്ദ്രന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന സമ്മേളനത്തിൽ പതിറ്റാണ്ടുകളായി ക്ഷേത്രത്തിൽ നടന്നുവരുന്ന പ്രസാദമൂട്ടിന് നേതൃത്വം നൽകുന്ന റ്റി.ആർ. സജീവിനെ ആദരിക്കും. പുറയ്ക്കാട്ടുകാവ് സേവാ ചാരിറ്റബിൾ സൊസൈറ്റി നൽകുന്ന സഹായനിധി സമർപ്പണം പി.ജി. അനിൽകുമാർ നിർവ്വഹിക്കും. വി.പി. സുരേഷ് നായർ മുംബൈ മുഖ്യാതിഥിയായി പങ്കെടുക്കും. 8.30 മുതൽ വരവീണ.
15 ന് രാവിലെ 6 ന് ഗണപതിഹോമം, 10.30 ന് ഉച്ചപ്പൂജ, 12 ന് പ്രസാദമൂട്ട്, വൈകിട്ട് 6.30 ന് ദീപാരാധന, ചുറ്റുവിളക്ക്, 7 ന് നാമജപലഹരി, 7.30 ന് കഞ്ഞിവഴിപാട്, 10 ന് താലപ്പൊലി, കളംകണ്ടുതൊഴീൽ.
16 ന് രാവിലെ 6 ന് ഗണപതിഹോമം, 10.30 ന് ഉച്ചപ്പൂജ, 12 ന് പ്രസാദമൂട്ട്, വൈകിട്ട് 6.30 ന് ദീപാരാധന, ചുറ്റുവിളക്ക്, 7ന് നൃത്തസന്ധ്യ, 7.30 ന് കഞ്ഞിവഴിപാട്, 10 ന് താലപ്പൊലി, കളംകണ്ടുതൊഴീൽ.
17 ന് രാവിലെ 6 ന് ഗണപതിഹോമം, 10.30 ന് ഉച്ചപ്പൂജ, 12 ന് പ്രസാദമൂട്ട്, വൈകിട്ട് 5 ന് ഭക്തിഗാന നാമാർച്ചന, 7 ന് തിരുവാതിരകളി, 7.45 ന് തിരുവാതിരകളി, 8.45 ന് വീരനാട്യം.
18 ന് രാവിലെ 6 ന് ഗണപതിഹോമം, 10.30 ന് ഉച്ചപ്പൂജ, 12 ന് പ്രസാദമൂട്ട്, വൈകിട്ട് 6.30 ന് ദീപാരാധന, ചുറ്റുവിളക്ക്, 7ന് നാടകം, 7.30 ന് കഞ്ഞിവഴിപാട്, 10 ന് താലപ്പൊലി, കളംകണ്ടുതൊഴീൽ.
19 ന് രാവിലെ 6 ന് ഗണപതിഹോമം, 10.30 ന് ഉച്ചപ്പൂജ, 12 ന് പ്രസാദമൂട്ട്, വൈകിട്ട് 6.30 ന് ദീപാരാധന, ചുറ്റുവിളക്ക്, 7ന് നൃത്തനാടകം, 7.30 ന് കഞ്ഞിവഴിപാട്, 10 ന് താലപ്പൊലി, കളംകണ്ടുതൊഴീൽ.
20 ന് രാവിലെ 6 ന് ഗണപതിഹോമം, 10.30 ന് ഉച്ചപ്പൂജ, 12 ന് പ്രസാദമൂട്ട്, വൈകിട്ട് 5 ന് നെറ്റിപ്പട്ട സമർപ്പണ ഘോഷയാത്ര, 6 ന് നെറ്റിപ്പട്ടം, കുട സമർപ്പണം, 7 ന് മ്യൂസിക്കൽ നൈറ്റ്, 7.30 ന് കഞ്ഞിവഴിപാട്, 10 ന് താലപ്പൊലി, കളംകണ്ടുതൊഴീൽ.
21 ന് രാവിലെ 6 ന് ഗണപതിഹോമം, 8.30 ന് ശ്രീബലി എഴുന്നള്ളത്ത്, 10.30 ന് ഉച്ചപ്പൂജ, 12 ന് പ്രസാദമൂട്ട്, വൈകിട്ട് 5.30 ന് കാഴ്ചശ്രീബലി, 7 ന് പറയ്‌ക്കെഴുന്നള്ളത്ത്, 7.30 ന് കഞ്ഞിവഴിപാട്, 10 ന് താലപ്പൊലി, കളംകണ്ടുതൊഴീൽ.
22 ന് രാവിലെ 6 ന് ഗണപതിഹോമം, 8.30 ന് ശ്രീബലി എഴുന്നള്ളത്ത്, 10.30 ന് ഉച്ചപ്പൂജ, 11.30 ന് കരാക്കേ ഭക്തിഗാനമേള, 12 ന് പ്രസാദമൂട്ട്, വൈകിട്ട് 5.30 ന് കാഴ്ചശ്രീബലി, 7 ന് ആൽമരച്ചുവട്ടിൽ പറവയ്പ്പ്, 7.30 ന് കഞ്ഞിവഴിപാട്, 10 ന് താലപ്പൊലി, കളംകണ്ടുതൊഴീൽ. ഗജവീരൻ ഗുരുവായൂർ ദാമോദർദാസ് ദേവിയുടെ തിടമ്പേറ്റും.
23 ന് രാവിലെ 6 ന് ഗണപതിഹോമം, 9.15 ന് സോപാന സംഗീതം, 10 ന് കൊച്ചിൻ മൻസൂർ അവതരിപ്പിക്കുന്ന സ്മൃതിലയം, 12 ന് പ്രസാദമൂട്ട്, 1ന് കളമെഴുത്ത്, 3 ന് പൂരം ഇടി, 3.30 ന് ദീപാരാധന, നടയടയ്ക്കൽ പ്രസാദ വിതരണം.