chazhikadan

രാമപുരം: ടൗൺ വാർഡിലെ പൂപ്പള്ളിക്കുന്നേൽ കുടിവെള്ള പദ്ധതിയ്ക്കായി പുതിയ ടാങ്ക്. നിലവിലെ 15000 ലിറ്റർ കുടിവെള്ള ടാങ്കിന്റെ വ്യാപ്തി 75000 ലിറ്റർ ആക്കി വർദ്ധിപ്പിക്കുകയാണ്. ഇതിനായി പുതിയ ടാങ്ക് പണിയുന്നതിന്റെ നിർമ്മാണോദ്ഘാടനം തോമസ് ചാഴികാടൻ എം.പി. നിർവഹിച്ചു. പുതിയ ടാങ്ക് പണിയുവാൻ വേണ്ടി പഴയ ടാങ്കിനോട് ചേർന്നു കിടന്ന സ്ഥലം വിട്ടുകൊടുത്തത് കുഴുമ്പിൽ ജിമ്മി ജോസഫാണ്.