pc

കോട്ടയം: പത്തനംതിട്ടയിൽ അനിൽ ആന്റണിയെ എൻ.ഡി.എ സ്ഥാനാർത്ഥിയാക്കിയതിൽ പരസ്യവിമർശനമുയർത്തിയ പി.സി.ജോർജിനെ അനുനയിപ്പിക്കാൻ അനിൽ ആന്റണി പൂഞ്ഞാറിലെ വീട്ടിലെത്തി ചർച്ച നടത്തി.ഇരുവരും പിന്നീട് വാർത്താ മാദ്ധ്യമങ്ങൾക്കു മുന്നിൽ പരസ്പരം പ്രശംസിച്ചു.

'പത്തനംതിട്ടയിൽ അനിൽ ആന്റണിയുടെ വിജയം ഉറപ്പാക്കുക കേരളത്തെ സംബന്ധിച്ച് അനിവാര്യമാണെന്നായിരുന്നു കൂടിക്കാഴ്ചക്കു ശേഷം ജോർജ് പ്രതികരിച്ചത്. അനിലിനുവേണ്ടി മുഴുവൻ ബിഷപ്പുമാരെയും കാണും .എ.കെ. ആന്റണിയുടെ മകനെന്നത് വലിയ അംഗീകാരമാണ്. അനിലിനെ സ്ഥാനാർത്ഥിയാക്കിയത് പാർട്ടി തീരുമാനമാണ്.താൻ സ്ഥാനാർത്ഥിയാകുമെന്ന് പറഞ്ഞിട്ടില്ല.ബി.ഡി.ജെ.എസ് നേതാവ് തുഷാർ വെള്ളാപ്പള്ളിയോട് വിരോധമില്ല. അദ്ദേഹത്തിന് രാഷ്ടീയമുണ്ട് തനിക്ക് തന്റെ രാഷ്ടീയവും തുഷാർ കോട്ടയത്ത്മത്സരിച്ചാൽ വിളിച്ചാൽ പോകും വിളിക്കാത്തിടത്ത് പോകില്ലെന്നും ജോർജ് പറഞ്ഞു .പത്തനംതിട്ടയിൽ പി.സി ജോർജിന്റെ സഹായത്തോടെ താൻ വിജയിക്കുമെന്നും,.ജോർജിന്റെ ബി.ജെ.പി പ്രവേശനം പാർട്ടിക്ക് ഒരു പാട് ശക്തി പകർന്നിട്ടുണ്ടെന്നും അനിൽ ആന്റണി പറഞ്ഞു

പത്തനംതിട്ട സീറ്റ് പ്രതീക്ഷിച്ചായിരുന്നു ജോർജ് ചെയർമാനായ ജനപക്ഷം പാർട്ടിയെ ബി.ജെ.പിയിൽ ലയിപ്പിച്ചത്. അനിൽ ആന്റണിക്ക് സ്ഥാനാർത്ഥിത്വം ലഭിച്ചതോടെ ' പത്തനം തിട്ടയിൽ തന്നെ സ്ഥാനാർത്ഥിയാക്കിയിരുന്നെങ്കിൽ വിജയിച്ചേനേ അനിലിന് പത്തനംതിട്ട ദുഷ്കരമാണ് .മണ്ഡലത്തിന് പരിചയമില്ല. എ.കെ.ആന്റണിയുടെ മകനാണെങ്കിലും അപ്പന്റെ പിൻതുണയില്ല' എന്നായിരുന്നു പ്രതികരിച്ചത്..ജോർജിനെ പിന്തുണച്ച് ഫേസ് ബുക്ക് വീഡിയോ പോസ്റ്റിട്ട ബി.ജെ.പി കർഷക മോർച്ച ജില്ലാ പ്രസഡന്റ് ശ്യാം തട്ടയിൽ അനിൽ ആന്റണിയെ സ്ഥാനാർത്ഥിയാക്കിയത് പിതൃ ശൂന്യതയെന്ന് പറഞ്ഞതിന് സസ്പെൻഷനിലായി.