board

അടിമാലി: എസ്.എൻ.ഡി.പി വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിലെ എൻ എസ് എസ് യൂണിറ്റ് ലഹരി വിരുദ്ധ പ്രവർത്തനങ്ങൾക്കായി എൽ.ഇ.ഡി സ്‌ക്രോളിംഗ് ബോർഡുകൾ തയ്യാറാക്കി. വൊക്കേഷണൽ ഹയർ സെക്കന്ററി എൻ.എസ്.എസ് സെല്ലിന്റെയും എൻ.എച്ച്.എം .എൻ റ്റി സി പി സെല്ലിന്റെയും സംയുക്താഭിമുഖ്യത്തിൽ കേരളത്തിലെ എല്ലാ വി എച്ച് എസ് ഇ സ്‌കൂളുകളിലും ലഹരി രഹിത പദ്ധതിപ്രകാരം ലഹരി വിരുദ്ധ സന്ദേശങ്ങൾ പ്രദർശിപ്പിക്കുന്നതിനായി എൽഇഡി സ്‌ക്രോളിംഗ് ബോർഡ് സ്ഥാപിക്കുന്നതിന്റെ ഭാഗമായുള്ള പദ്ധതിയിലാണ് നിർമ്മാണം നടത്തിയത്.