ഞാറയ്ക്കൽ: എസ്.എൻ.ഡി.പി യോഗം വിജയപുരം 1306-ാം നമ്പർ ശാഖാ ഗുരുദേവ ശാസ്താക്ഷേത്രം ഉത്സവം നാളെ മുതൽ 11 വരെ നടക്കും. വൈകിട്ട് 5നും 6.20നും മദ്ധ്യേ കെ.വി.വിശ്വനാഥൻ തന്ത്രിയുടേയും മേൽശാന്തി പള്ളിപ്പുറം സുമേഷ് ശാന്തിയുടേയും മുഖ്യകാർമ്മികത്വത്തിൽ കൊടിയേറ്റും. 6.30ന് നെയ്‌വിളക്ക്, 7ന് നവീകരിച്ച നടപ്പന്തൽ സമർപ്പണവും ഉത്സവ സമ്മേളനം ഉദ്ഘാടനവും കുറിച്ചി അദ്വൈതവിദ്യാശ്രമം സെക്രട്ടറി സ്വാമി കൈവല്യാനന്ദ സരസ്വതി നിർവഹിക്കും. ശാഖാ പ്രസിഡന്റ് ശ്രീകാന്ത് സോമൻ അദ്ധ്യക്ഷത വഹിക്കും. ഫ്‌ളവേഴ്‌സ് ടോപ് സിംഗർ വിജയി നിവേദിത കലാപരിപാടി ഉദ്ഘാടനം ചെയ്യും. യോഗം ബോർഡ് മെമ്പർ അഡ്വ. ശാന്താറാംറോയി തോളൂർ മുഖ്യപ്രസംഗം നടത്തും. വിജയപുരം പഞ്ചായത്ത് വൈസ് പ്രസിഡന്റ് രജനി സന്തോഷ്, ശാഖാ സെക്രട്ടറി ഗിരീഷ് പി.എസ്, വൈസ് പ്രസിഡന്റ് ബിനു പി. മണി, യൂണിയൻ കമ്മിറ്റി മെമ്പർ വി.എസ്.വിനോദ്, യൂത്ത്മൂവ്‌മെന്റ് യൂണിയൻ കൗൺസിലർ ടി.എൻ. നിഷാന്ത്, വനിതാസംഘം പ്രസിഡന്റ് ബിജി സജീവ്, യൂത്ത്മൂവ്‌മെന്റ് പ്രസിഡന്റ് അനന്തു കെ.പുഷ്‌കരൻ എന്നിവർ സംസാരിക്കും. സോളമൻ തോമസിനെ ആദരിക്കും. 8ന് ഐഷാ ദീപുവിന്റെ നാടോടി നൃത്തം, 8.30ന് കൈകൊട്ടിക്കളി, കൊടിയേറ്റ് സദ്യ. എട്ടിന് രാവിലെ 9ന് മൃത്യുഞ്ജയ ഹോമം, ഉച്ചയ്ക്ക് 12 ന് പ്രസാദമൂട്ട്, വൈകിട്ട് 7.30ന് നൃത്തനിശ. 9ന് രാവിലെ 9ന് നവഗ്രഹപൂജ, ഉച്ചയ്ക്ക് 12ന് പ്രസാദമൂട്ട്, രാത്രി 7.30ന് രവിവാരപാഠശാല കുട്ടികളുടെ കലാപരിപാടികൾ.10ന് രാവിലെ 9ന് ദ്വാദശപൂജ, ഉച്ചയ്ക്ക് 12ന് പ്രസാദമൂട്ട്, 7.30ന്
ഗാനമേള.11ന് രാവിലെ 6.30ന് സുകൃതഹോമം, 9ന് ശതകലശ പൂജ, ഉച്ചയ്ക്ക് 12.30ന് മഹാപ്രസാദമൂട്ട്, വൈകിട്ട് 4.30ന് താലപ്പൊലി ഘോഷ യാത്ര, 6.30ന് താലം അഭിഷേകം,8ന് അത്താഴപൂജ, കൊടിയിറക്ക്, തുടർന്ന് കരോക്കേ ഗാനമേള.