വൈക്കം: ആറു മാസമായി വിതരണം മുടങ്ങിക്കിടക്കുന്ന സാമൂഹിക സുരക്ഷ പെൻഷൻ കുടിശിക സഹിതം അടിയന്തരമായി വിതരണം ചെയ്യണമെന്ന് കേരള കർഷക തൊഴിലാളി യൂണിയൻ സംസ്ഥാന കമ്മറ്റി അംഗം സി.എസ്. രാജു സർക്കാരിനോട് ആവശ്യപ്പെട്ടു. വിലക്കയറ്റം മൂലം ദുരിതമനുഭവിക്കുന്ന സാധാരണക്കാരുടെ ജീവിതം പെൻഷൻ മുടങ്ങുന്നത് കാരണം കൂടുതൽ ദുരിതത്തിലാകുമെന്നും രാജു പറഞ്ഞു