
മുണ്ടക്കയം : എ.ജി.എം കോളേജ് പൂർവ വിദ്യാർത്ഥി അദ്ധ്യാപക സംഗമം 'നെയ്തെടുത്ത ജീവിതവിജയം 2024' കോളേജ് ഹാളിൽ നടന്നു. കോളേജിന്റെ തുടക്കം മുതൽ 2023 മാർച്ച് വരെ പഠിച്ചിറങ്ങിയ വിദ്യാർത്ഥികളും അദ്ധ്യാപകരും ഒരിക്കൽ കൂടി ഒരു മുറ്റത്ത് ഒത്തുചേർന്നപ്പോൾ അത് വേറിട്ട കാഴ്ചയായി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രേഖ ദാസ് ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിൻസിപ്പൽ ഡോ.ഗിരിജ പ്രസാദ് അദ്ധ്യക്ഷത വഹിച്ചു.
ഗ്രാമപഞ്ചായത്ത് അംഗം ഷീഫാ ഡിഫൈൻ മുഖ്യസന്ദേശം നൽകി. അദ്ധ്യാപകൻ ജയമോഹൻ, സി വി ഷാജി, പൂർവവിദ്യാർത്ഥി പ്രമീള തുടങ്ങിയവർ സംസാരിച്ചു. പൂർവവിദ്യാർത്ഥികൾ മുൻകാല അനുഭവങ്ങളും പങ്കുവച്ചു