
തുരുത്തി : ഇടശ്ശേരിൽ കമലാക്ഷി (93, റിട്ട. ഹെഡ്മിസ്ട്രസ് ) നിര്യാതയായി. പരേത തുരുത്തി വാലുപറമ്പിൽ കുടുംബാംഗമാണ്. ഭർത്താവ് : പരേതനായ റിട്ട. അദ്ധ്യാപകൻ ഇ.കെ. വേലായുധൻ. മക്കൾ : ശോഭനാദേവി, സുമംഗലാ ദേവി, സുപ്രഭാദേവി, സുലേഖ ദേവി, സന്തോഷ്‌കുമാർ, ശരത് കുമാർ. മരുമക്കൾ: ശശിധരബാബു (ഇത്തിത്താനം), ഇ.എം. സോമനാഥൻ (റിട്ട. മലയാളമനോരമ, കോട്ടയം, പി.ആർ.ഒ. ശിവഗിരി മഠം), പുഷ്പമ്മ തോട്ടയ്ക്കാട് (എസ്.എൻ.ഡി.പി. യൂണിയൻ ഓഫീസ്, ചങ്ങനാശേരി), മിനി കൊല്ലാട്, പരേതരായ തങ്കപ്പൻ കല്ലറ, രാമചന്ദ്രൻ തടത്തിൽ ആനന്ദാശ്രമം. സംസ്‌കാരം ഇന്ന് മൂന്നിന് തുരുത്തി എസ്.എൻ.ഡി.പി. ശാഖായോഗം ശ്മശാനത്തിൽ.