നീണ്ടൂർ: ശ്രീകൈരാതപുരം മഹാദേവക്ഷേത്രത്തിലെ ശിവരാത്രി മഹോത്സവം മാർച്ച് 6, 7, 8 തീയതികളിൽ നടക്കും. മാർച്ച് 6 ന് തീയതി രാവിലെ 5 ന് പള്ളിയുണർത്തൽ, നിർമ്മാല്യദർശനം, ഉഷപൂജ, ഗണപതഹോമം, 6.30 മുതൽ ശിവസ്തുതികൾ 8 മുതൽ വേദസാരശിവ സഹസ്രനാമം, ലളിതസഹസ്രനാമം 9.30 ന് ശിവസഹസ്രനാമം, ശിവപുരാണപാരായണം, ലളിത അഷ്ടോത്തരനാമം. ഉച്ചകഴിഞ്ഞ് 2 മുതൽ ശ്രീമദ് ഗീതാപാരായണം, വൈകുന്നേരം 4.30 ന് നാമസങ്കീർത്തനം, 6.30 ന് തിരുവാതിരകളി, 7.00 ന് നൃത്തസന്ധ്യ, രാത്രി 8 ന് ശിവതീർത്ഥം ഓർക്കസ്ട്രയുടെ ഭക്തിഗാനസുധ.
മാർച്ച് 7 ന് രാവിലെ 7 ന് ശിവസ്തുതികൾ, 8 ന് ശിവപുരാണപാരായണം, 9.30 ന് ഭാഗവതപാരായണം. ഉച്ചകഴിഞ്ഞ് 2 മുതൽ ഭാഗവതപാരായണം, 5 ന് ശ്രീദുർഗ്ഗ ഭക്തജനസമിതി അവതരിപ്പിക്കുന്ന ശിവാനന്ദലഹരി, വൈകുന്നേരം 6.30 ന് ദേശതാലപ്പൊലി, 7.00 ന് നാമംകുളങ്ങര ഭജനമണ്ഡലിയുടെ സമ്പ്രദായ ഭജൻസ്, രാത്രി 9 ന് തിരുവാതിരകളി, 9.30 ന് നൃത്തനാടകം ചിദംബരനാഥൻ.
ശിവരാത്രി ദിവസമായ വെള്ളിയാഴ്ച രാവിലെ കൂട്ടവെടി, പള്ളിയുണർത്തൽ, നിർമ്മാല്യദർശനം, അഭഷേകം, ഉച്ചപൂജ, മഹാഗണപതഹോമം, ശ്രീകൈരാതപുരനാഥസ്തോത്രപാരായണം. 6.45 ന് കലശപൂജ, കലശാഭഷേകം, 9.00 മുതൽ ശ്രീബലി എഴുന്നള്ളിപ്പ്, ഉച്ചയ്ക്ക് 12.30 ന് കാവടി അഭഷേകം. ഉച്ചകഴിഞ്ഞ് 2 മുതൽ ഭാഗവതപാരായണം, വൈകുന്നേരം 6 മണിമുതൽ കാഴ്ചശ്രീബലി  സേവ, ദീപക്കാഴ്ച, മയൂരനൃത്തം, ആനയൂട്ട്, 30 ൽപ്പരം കലാകാരന്മാർ പങ്കെടുക്കുന്ന പഞ്ചാരമേളം. രാത്രി 10 ന് തിരുവാതിരകളി, 10.30 ന് കഥകളി  ദക്ഷയാഗം.
12.30 ന് മഹാശിവരാത്രി പൂജ, ഇളനീർ അഭഷേകം, വ്രതാനുഷ്ഠാനപൂർത്തീകരണം, 1.00 ന് വിളക്ക്, വലിയ കാണിക്ക.