bgo

കോട്ടയം : ഇടത് സർക്കാർ ജീവനക്കാരെ വഞ്ചിച്ച് സിവിൽ സർവീസിനെ തകർക്കുകയാണെന്ന് കേരള എൻ.ജി.ഒ അസോസിയേഷൻ സംസ്ഥാന സെക്രട്ടറി രഞ്ജു മാത്യു പറഞ്ഞു. സംസ്ഥാനത്ത് ജീവനക്കാരുടെ ശമ്പളം മുടങ്ങിയതിൽ പ്രതിഷേധിച്ച് കേരള എൻ.ജി.ഒ അസോസിയേഷന്റെ നേതൃത്വത്തിൽ കോട്ടയം കളക്ട്രേറ്റിൽ സൃഷ്ടിച്ച അവകാശച്ചങ്ങല ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ സെക്രട്ടറി സോജോ തോമസ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റിയംഗങ്ങളായ പി.സി. മാത്യു, കണ്ണൻ ആൻഡ്രൂസ് , ജില്ലാ സഹഭാരവാഹികളായ ജെ.ജോബിൻസൺ, ജോഷി മാത്യു , അജേഷ് പി.വി., സ്മിത രവി എന്നിവർ പ്രസംഗിച്ചു.