കല്ലറ: അപ്പർ കുട്ടനാടൻ മേഖലയിലെ പാടശേഖരങ്ങളിൽ കൊയ്ത്ത് ആരംഭിച്ചു. കല്ലറയിലെ ഏക്കമ്മ, മാംമ്പള്ളി എന്നീ പാടശേഖരങ്ങളിലാണ് കൊയ്ത്ത് പുരോഗമിക്കുന്നത്. മുണ്ടാർ പാടശേഖരങ്ങളിലെ തോടുകളിൽ കെട്ടി കിടക്കുന്ന വെള്ളമാണ് കൃഷിക്ക് ഉപയോഗപ്പെടുത്തുന്നത്. ഇത് പാടങ്ങളിൽ പുളിപ്പു ബാധിക്കാൻ കാരണമായി. കരിവേലി സ്പിൽവെ, തണ്ണീർമുക്കം ബണ്ട് എന്നിവ അടക്കുകയും, ചെറിയ തോടുകളിൽ മുട്ടുകൾ സ്ഥാപിക്കുകയും ചെയ്തതോടെ വെള്ളം കെട്ടികിടക്കുകയാണ്. ഇത് കൃഷിയെ സാരമായി ബാധിച്ചതോടെ വിളവ് കുറഞ്ഞതായി കർഷകർ പറഞ്ഞു. കല്ലറ ഏക്കമ്മ പാടശേഖരത്തിലെ കൊയ്ത്ത് ഉത്സവത്തിന് കൃഷി ഓഫിസർ രശ്മി എസ് നായർ, പഞ്ചായത്തംഗം അരവിന്ദ് ശങ്കർ എന്നീവർ നേതൃത്വം നൽകി.