വാഴൂർ: എസ്.എൻ.ഡി.പി യോഗം 1145-ാം നമ്പർ ശാഖാ ഗുരുദേവ ക്ഷേത്രത്തിലെ 29-ാമത് പ്രതിഷ്ഠവാർഷികം, ശിവരാത്രി മഹോത്സവം, ഗുരുമന്ദിര നവീകരണ കലശം പ്രഭാമണ്ഡല സമർപ്പണം എന്നിവയ്ക്ക് ഇന്ന് തുടക്കമാകും. വൈകുന്നേരം 6.30ന് ചങ്ങനാശേരി യൂണിയൻ സെക്രട്ടറി സുരേഷ് പരമേശ്വരൻ ഉദ്ഘാടനം ചെയ്യും. തുടർന്ന് പ്രഭാഷണം ബിജു പുളിക്കലേടത്ത്, 7.30ന് അന്നദാനം. ഏഴിന് രാവിലെ 6.30ന് ഗണപതിഹോമം 9നും 10നും മധ്യേ ചെങ്ങളം അരുൺ ശാന്തികളുടെ മുഖ്യകാർമികത്വത്തിൽ നവീകരണ കലശാഭിഷേകം ,1ന് അന്നദാനം. വൈകിട്ട് 6.30ന് ദീപാരാധന ദീപക്കാഴ്ച വിശേഷാൽ പൂജ, 7ന് പ്രഭാഷണം ആശാപ്രദീപ്, തുടർന്ന് അന്നദാനം. എട്ടിന് രാവിലെ 6.30ന് അഷ്ടദ്രവ്യ മഹാഗണപതിഹോമം 8ന് ഗുരു ഭാഗവതപാരായണം, 9ന് ശിവപുരാണ പാരായണം, 10ന് കുടുംബ ഐശ്വര്യപൂജ കലശപൂജ 11.30ന് കുസുമ കുംഭാഭിഷേകം, 12ന് സമൂഹപ്രാർത്ഥന, 12.30ന് മഹാഗുരുപൂജ, ഉച്ചയ്ക്ക് 1,30ന് പ്രസാദ വിതരണം, വൈകുന്നേരം 5ന് പ്രഭാമണ്ഡല സമർപ്പണ ഘോഷയാത്ര കൊടുങ്ങൂർ ദേവീക്ഷേത്രത്തിൽ നിന്നും ആരംഭിക്കും. ഗുരുമന്ദിരത്തിൽ 6.30ന് വിശേഷാൽ ദീപാരാധന,7ന് പൊതുസമ്മേളനം ശാഖാ പ്രസിഡന്റ് രാജൻ കുമ്പുക്കൽ ഉദ്ഘാടനം ചെയ്യും സെക്രട്ടറി പ്രസാദ് വല്ല്യകല്ലുംക ൽ അദ്ധ്യക്ഷതവഹിക്കും ചങ്ങനാശേരി യൂണിയൻ പ്രസിഡന്റ് ഗിരീഷ് കോനാട്ട് മുഖ്യപ്രഭാഷണം നടത്തും വിശ്വനാഥൻ പനച്ചിക്കൽ, പ്രസന്നമോഹൻ കാലായിൽ, മിനി ശശീന്ദ്രൻ വാറാടിയിൽ, അശ്വിൻ സാജൻ നെടുമ്പള്ളിൽ ,സതീഷ് കൈനടിയിൽ എന്നിവർ പ്രസംഗിക്കും 8ന് കോമഡിഷോ, 9ന് കലാപരിപാടികൾ.