y

തൃപ്പൂണിത്തുറ : പൂത്തോട്ടയിൽനിന്ന് പൾസർ ബൈക്ക് മോഷ്ടിച്ച പ്രതി അറസ്റ്റിൽ. പുതുപ്പള്ളി സ്വദേശി ദിപു എം. പ്രദീപിനെയാണ് (19) വീട്ടിൽനിന്ന് പിടികൂടിയത്. എക്സൈസും പൊലീസും രജിസ്റ്റർചെയ്ത നിരവധി ക്രിമിനൽ കേസുകളിൽപ്പെട്ട പ്രതിയെ 2023ൽ കോട്ടയം ജില്ലയിൽനിന്ന് കാപ്പപ്രകാരം 6 മാസത്തേക്ക് നാടുകടത്തിയിരുന്നു. ഉദയംപേരൂർ ഇൻസ്പെക്ടർ ജി. മനോജ്, എസ്.ഐമാരായ പി.സി. ഹരികൃഷ്ണൻ, കെ. ശിവകുമാർ, എസ്.സി.പി.ഒമാരായ ശ്യാം ആർ. മേനോൻ, കെ.എച്ച്. ഹരീഷ്, സി.പി.ഒ ഗുജ്റാൾ സി. ദാസ് എന്നിവർ പാെലീസ് സംഘത്തിലുണ്ടായിരുന്നു.