കോട്ടയം: എസ്.എൻ.ഡി.പി യോഗം പുലിക്കുട്ടിശേരി ശാഖ ഗുരുദേവ ക്ഷേത്രത്തിലെ ശിവരാത്രി മഹോത്സവവും പഞ്ചലോഹ വിഗ്രഹ പ്രതിഷ്ഠാ മഹോത്സവവും നാളെ മുതൽ 9 വരെ നടക്കും. നാളെ ഉച്ചയ്ക്ക് രണ്ടിന് കൊടിമര ഘോഷയാത്ര. 6.30ന് ദീപാരാധന, ദീപക്കാഴ്ച, സോപാന സംഗീതം, 7.30ന് അയ്മനും രഞ്ജിത് രാജൻ തന്ത്രിയുടേയും മേൽശാന്തി തുറവൂർ പ്രവീൺ ശാന്തിയുടേയും കാർമികത്വത്തിൽ കൊടിയേറ്റ്. 7.45ന് പ്രതിഷ്ഠാ വാർഷിക സമ്മേളനം കോട്ടയം യൂണിയൻ പ്രസിഡന്റ് എം.മധു ഉദ്ഘാടനം ചെയ്യും. ശാഖാ പ്രസിഡന്റ് കെ.എൻ.രാജപ്പൻ അദ്ധ്യക്ഷത വഹിക്കും. യൂണിയൻ കൗൺസിലർ സതീഷ് കുമാർ മണലേൽ സന്ദേശം നൽകും. എൻ.എസ്.കൃഷ്ണൻകുട്ടി, സുനി സുനിൽ, ബിന്ദു ജയപ്പൻ എന്നിവരെ പഞ്ചായത്ത് പ്രസിഡന്റ് വിജി രാജേഷ് ആദരിക്കും. ധനീഷ് കുമാർ ചെല്ലിത്തറ സംസാരിക്കും. ശാഖാ സെക്രട്ടറി വി.വി.സാബു സ്വാഗതവും വൈസ് പ്രസിഡന്റ് സജീവ് കോയിത്തറ നന്ദിയും പറയും. 9ന് കുട്ടികളുടെ കലാപരിപാടികൾ, തുടർന്ന് സദ്യ. എട്ടിന് ശിവരാത്രി ആഘോഷം. വൈകിട്ട് 5.30ന് താലപ്പൊലി ഘോഷയാത്ര. 9ന് രാവിലെ 11ന് ദിനു സന്തോഷ് അമയന്നൂരിന്റെ പ്രഭാഷണം, ഒന്നിന് പ്രസാദമൂട്ട്, രാത്രി 7.30ന് കൊടിയിറക്ക്, 8.30ന് ഭക്തിഗാനമേള, 9ന് അന്നദാനം.