കോട്ടയം: കോത്തല എസ്.എൻ പുരം ശ്രീസൂര്യനാരായണപുരം സൂര്യ ക്ഷേത്രത്തിലെ ശിവരാത്രി മഹോത്സവം 7നും 8നും നടക്കും. രാവിലെ എട്ടിന് പതാക ഉയർത്തലിന് സത്യരാജൻ തന്ത്രി മുഖ്യകാർമികത്വം വഹിക്കം. തുടർന്ന് സമൂഹ പ്രാർത്ഥന, 9ന് നവഗ്രഹപൂജ, വൈകിട്ട് 6ന് ചെണ്ടമേളം അരങ്ങേറ്റം, ഏഴിന് കളഭം ചാർത്തി വിശേഷാൽ ദീപാരാധനയും ദീപക്കാഴ്ചയും. 7.30ന് കാവടി ഹിഡുംബൻ പൂജ, ഏഴിന് സാംസ്കാരിക സമ്മേളനവും വിദ്യാഭ്യാസ അവാർഡ് വിതരണവും എസ്.എൻ.ഡി.പി യോഗം കോട്ടയം യൂണിയൻ സെക്രട്ടറി ആർ.രാജീവ് ഉദ്ഘാടനം ചെയ്യും. സാലു തന്ത്രി ദീപം തെളിക്കും. കോത്തല ശാഖാ പ്രസിഡന്റ് പി.കെ.പുരുഷോത്തമൻ അദ്ധ്യക്ഷത വഹിക്കും. യൂണിയൻ കൗൺസിലർ പി.വി.വിനോദ് മുഖ്യപ്രഭാഷണം നടത്തും. കൂരോപ്പട പഞ്ചായത്ത് പ്രസിഡന്റ് ഷീലാ ചെറിയാൻ വിദ്യാഭ്യാസ അവാർഡ് വിതരണം ചെയ്യും. ശാഖാ സെക്രട്ടറി കെ.കെ.ഗോപി സ്വാഗതവും യൂണിയൻ കമ്മിറ്റി അംഗം പി.എസ്.ജയപ്രകാശ് നന്ദിയും പറയും. രാത്രി 8.45ന് നാടകം. എട്ടിന് ശിവരാത്രി ഉത്സവം. രാവിലെ 11ന് കാവടി ഘോഷയാത്ര, 12.30ന് കാവടി അഭിഷേകം, വൈകിട്ട് 6.30ന് താലപ്പൊലി അഭിഷേകം, 6.45ന് ഭജന, 7.45ന് താലപ്പൊലി വരവേൽപ്പ് , 7.50ന് പുഷ്പാഭിഷേകം, 9ന് കരാട്ടേ പ്രദർശനം, 9.30ന് കുട്ടികളുടെ കലാപരിപാടികൾ, 12ന് വിശേഷാൽ ശിവപൂജ.