പൊൻകുന്നം : മണിമലയാറിന്റെ തീരത്ത് കുന്നത്തുപുഴയിൽ ചെറുവള്ളി ദേവീക്ഷേത്രത്തിന്റെ ആറാട്ടുകടവിൽ സംരക്ഷണ ഭിത്തിയും നടപ്പാതയും നിർമ്മിച്ചു. ഇറിഗേഷൻ വകുപ്പിൽ നിന്ന് 20 ലക്ഷം രൂപ ചെലവഴിച്ചായിരുന്നു നിർമ്മാണം. ചീഫ് വിപ്പ് ഡോ.എൻ.ജയരാജ് ഉദ്ഘാടനം നിർവഹിച്ചു.
വാഴൂർ ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്ഥിരംസമിതി അദ്ധ്യക്ഷൻ ഷാജി പാമ്പൂരി, ഗ്രാമപഞ്ചായത്തംഗങ്ങളായ അഭിലാഷ് ബാബു, സുമേഷ് ആൻഡ്രൂസ്, അനിരുദ്ധൻ നായർ, ഗോപി പാറാംതോട്, ദേവസ്വം മാനേജർ അശോക് കുമാർ വി.കെ, അസി. എക്‌സിക്യുട്ടീവ് എൻജിനിയർ നിഷാ ദാസ്, അസി. എൻജിനിയർ ജോജി.സി.കുര്യൻ,ഷാജി നല്ലേപ്പറമ്പിൽ, ലാൽ എം.ജി, അജിത് കുമാർ എന്നിവർ പ്രസംഗിച്ചു.