ചെങ്ങളം വടക്ക് : എസ്.എൻ.ഡി.പി യോഗം 267ാം നമ്പർ ശാഖാ വാർഷിക പൊതുയോഗം കോട്ടയം യൂണിയൻ സെക്രട്ടറി ആർ. രാജീവിന്റെ അദ്ധ്യക്ഷതയിൽ നടന്നു. യൂണിയൻ കൗൺസിലർ സഞ്ജീവ് കുമാർ പങ്കെടുത്തു. ഭാരവാഹികളായി സി.ജെ. സതീഷ് (പ്രസിഡന്റ്), എം.എം റെജിമോൻ (വൈ. പ്രസിഡന്റ്), ബിനു കമ്പിയിൽ (സെക്രട്ടറി) ബി.എ. സമീർ (യൂണിയൻ കമ്മിറ്റി അംഗം), രഞ്ജിത് മണ്ണാന്തറ, ഇ.ആർ.ഷിബു , സി.പി.ലാലി മോൻ, അനിയൻ കുഞ്ഞ് , ഷാനോ ശശിധരൻ, ലൈജു അറയ്ക്കപറമ്പ്, രതീഷ് ഒഴക്കാട് (കമ്മിറ്റിയംഗങ്ങൾ), ധനപാലൻ പട്ടട, സുബിൻ എം. മോളമ്മ റോയി (പഞ്ചായത്ത് കമ്മറ്റി അംഗങ്ങൾ) എന്നിവിരെ തിരഞ്ഞെടുത്തു.