കോട്ടയം : തിരുവഞ്ചൂർ ചമയംകര ദേവീക്ഷേത്രത്തിലെ ഉത്സവം ഇന്ന് മുതൽ 13 വരെ നടക്കും. വൈകിട്ട് 6.30 ന് സുരേഷ് ശ്രീധർ തന്ത്രിയുടേയും, മേൽശാന്തി പള്ളം അനീഷ് നാരായണൻ ശാന്തിയുടേയും, അജീഷ് ശാന്തിയുടേയും കാർമ്മികത്വത്തിൽ കൊടിയേറ്റ്. തുടർന്ന് തന്ത്രിയുടെ അനുഗ്രഹ പ്രഭാഷണം. 8 ന് ഭക്തിഗാനമേള. 8,9 തീയതികളിൽ പതിവ് ചടങ്ങുകൾ. 10 ന് രാവിലെ 8.15 ന് ചമയംകര പൊങ്കാല. സമ്മേളനം അയർക്കുന്നം പഞ്ചായത്ത് പ്രസിഡന്റ് സീനാ ബിജു നാരായണൻ ഉദ്ഘാടനം ചെയ്യും. ദേവസ്വം പ്രസിഡന്റ് വിജയന ല്ലേമാക്കൽ അദ്ധ്യക്ഷത വഹിക്കും. സുരേഷ് ശ്രീധർ തന്ത്രി അനുഗ്രഹ പ്രഭാഷണം നടത്തും. അമയന്നൂർ ഗോപി, സുനിൽകുമാർ വള്ളപ്പുര, സാംബശിവൻ ചമയംകര എന്നിവർ സംസാരിക്കും. ദേവസ്വം സെക്രട്ടറി ഷാജൻ ചമയംകര സ്വാഗതവും അനീഷ് മൂശാരിപ്പറമ്പിൽ നന്ദിയും പറയും, 9ന് ഗായിക നിവേദിത പൊങ്കാലയടുപ്പിൽ അഗ്‌നി പകരും, 10 ന് പൊങ്കാല നിവേദ്യം, ഉച്ചയ്ക്ക് ഒന്നിന് പൊങ്കാല സദ്യ, വൈകിട്ട് 6.30 ന് ദീപാരാധന, എട്ടിന് അത്താഴപൂജ. 11 ന് രാവിലെ 7 ന് ഭാഗവത സപ്താഹ യജ്ഞം,12 ന് അന്നദാനം. 12 ന് രാത്രി എട്ടിന് സ്വരാഞ്ജലി, 10 ന് ശ്രീഭൂത ബലി, തുടർന്ന് പള്ളിവേട്ട പുറപ്പാട്. 13ന് ആറാട്ട് മഹോത്സവം, ഉച്ചയ്ക്ക് 12.30 ന് മഹാഅശ്വതി പൂജ, ഒന്നിന് ആറാട്ടു സദ്യ, 3.30 ന് ആറാട്ടുബലി, ആറാട്ടുപുറപ്പാട്, 6നും ഏഴിനും മദ്ധ്യേ നീറിക്കാട് പഴുമാലി കടവിൽ ആറാട്ട്, തുടർന്ന് കൊടിയിറക്ക്, വെടിക്കെട്ട്, 10.30 ന് നാടകം.