വൈക്കം : സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെയുള്ള അതിക്രമങ്ങൾ തടയാൻ നഗരസഭാ തലത്തിൽ രൂപീകരിച്ച ജാഗ്രതാ സമിതികളെ പങ്കെടുപ്പിച്ച് ബോധവത്കരണ ക്ലാസ് നടത്തി. ചെയർപേഴ്‌സൺ പ്രീതാ രാജേഷ് ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ പി.ടി സുഭാഷ് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി സൗമ്യ ഗോപാലകൃഷ്ണൻ, കൗൺസിലർമാരായ സിന്ധു സജീവൻ, എൻ.അയ്യപ്പൻ, ബി.ചന്ദ്രശേഖരൻ, രേണുക രതീഷ്, എ.സി മണിയമ്മ, ലേഖാ അശോകൻ, എബ്രഹാം പഴയകടവൻ എന്നിവർ പ്രസംഗിച്ചു.