വൈക്കം : തിരുവിതാംകൂർ ദേവസ്വം എംപ്ലോയീസ് കോൺഫെഡറേഷൻ വൈക്കം ഗ്രൂപ്പ് കമ്മിറ്റി നിർമ്മിക്കുന്ന പി.കെ.ചന്ദ്രാനന്ദൻ സ്മാരക മന്ദിര ഉദ്ഘാടനത്തിന്റെ സ്വാഗതസംഘം രൂപീകരിച്ചു. 9 ന് ഉച്ചകഴിഞ്ഞ് 2 ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മന്ദിരം ഉദ്ഘാടനം ചെയ്യും. സ്വാഗതസംഘം രൂപീകരണയോഗം സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് അംഗം പി.കെ.ഹരികുമാർ ഉദ്ഘാടനം ചെയ്തു. ഗ്രൂപ്പ് പ്രസിഡന്റ് രാഹുൽ രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. ജി.വാസുദേവൻ നമ്പൂതിരി, എം.ബി.ജയപ്രകാശ്, സി.ബി.ബാബു, പി.വി.പുഷ്‌ക്കരൻ, പി.ഹരിദാസ്, എം.സി.കൃഷ്ണകുമാർ, ഇ.പി.ഗോപികൃഷ്ണൻ, വി.ആർ.നാരായണൻ എന്നിവർ സംസാരിച്ചു. എം.എൻ.സജീവ് സ്വാഗതം പറഞ്ഞു.