എരുമേലി : എരുമേലി പഞ്ചായത്ത് പ്രസിഡന്റായി കോൺഗ്രസിലെ ജിജിമോൾ സജി തിരഞ്ഞെടുക്കപ്പെട്ടു. സി.പി.എമ്മിലെ തങ്കമ്മ ജോർജ് കുട്ടിയെയാണ് ഒരുവോട്ടിന് പരാജയപ്പെടുത്തിയത്. മുൻധാരണ പ്രകാരം കോൺഗ്രസിലെ മറിയാമ്മ സണ്ണി രാജിവച്ച ഒഴിവിലായിരുന്നു തിരഞ്ഞെടുപ്പ്. ആറുമാസത്തേയ്ക്കാണ് പ്രസിഡന്റ് സ്ഥാനം. അവശേഷിക്കുന്ന കാലയളവിൽ ഇരുപത്തിയൊന്നാം വാർഡംഗം ലിസി സജി, ഉപതിരഞ്ഞെടുപ്പിലൂടെ വിജയിച്ച അനിത സന്തോഷ് എന്നിവർ പ്രസിഡന്റുമാരാകും.