മാഞ്ഞൂർ : തദ്ദേശസ്ഥാപനങ്ങളോടുള്ള സർക്കാരിന്റെ അവഗണനയ്ക്കും, വികസന മുരടിപ്പിനെതിരെയും മാഞ്ഞൂർ മണ്ഡലം യു.ഡി.എഫ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് ധർണ നടത്തി. ഡി.സി.സി ജനറൽ സെക്രട്ടറി സുനു ജോർജ് ഉദ്ഘാടനം ചെയ്തു. മണ്ഡലം ചെയർമാൻ ബിനോ സഖറിയാസ് അദ്ധ്യക്ഷത വഹിച്ചു. സി.എം ജോർജ്, ലൂക്കോസ് മാക്കീൽ, ടോമി കാറുകുളം, സാലിമ്മ ജോളി, ജെയ്‌നി തോമസ്, ലിസ്സി ജോസ്, ജെയ്‌സൺ പെരുമ്പുഴ, ജോസഫ് പ്ലാവുവച്ചതിൽ, രാജൻ പാലത്തടം, രാജു പറമ്പിൽ, ജിജി മാണി, ഫിലിപ്പ് പൊങ്ങാംചിറ, ലീലാമ്മ മാത്യു, തോമസ് കാളാരം, അലക്‌സ് പാറശ്ശേരി, പ്രകാശ് വരകുകാലായിൽ, ഗോപാൽ തുടങ്ങിയവർ പങ്കെടുത്തു.