ചേർപ്പുങ്കൽ: ചകിണി പാലത്തിന്റെ സംരക്ഷണ ഭിത്തി പുനർനിർമിക്കാൻ 34 ലക്ഷം രൂപ അനുവദിച്ചതായി മന്ത്രി മുഹമ്മദ് റിയാസ് അറിയിച്ചു.

പി.എൻ.ബിനു, കെ.എസ്.ജയൻ, ബോബി മാത്യു, എം.പി.ഗോപി, ആൽബിൻ കോയിക്കൽ എന്നിവരുടെ നേതൃത്വത്തിൽ ഇത് സംബന്ധിച്ച് നിവേദനം നൽകിയിരുന്നു. എത്രയും വേഗം ടെൻഡർ ചെയ്ത് പണികൾ പൂർത്തീകരിക്കാൻ നടപടി സ്വീകരിക്കുമെന്ന് മന്ത്രി നിവേദക സംഘത്തെ അറിയിച്ചു.