മുണ്ടക്കയം: റിബേറ്റ്പടി നാല് സെന്റ് കോളനിയിൽ ആൾ താമസമില്ലാത്ത വീട് കത്തി നശിച്ചു. ഇന്നലെ മൂന്നിനാണ് സംഭവം. പുതുപ്പറമ്പിൽ സുനിൽ സുകുമാരന്റെ വീടാണ് കത്തി നശിച്ചത്. കാഞ്ഞിരപ്പള്ളിയിൽ നിന്ന് ഫയർഫോഴ്‌ത്തെത്തി തീയണച്ചു. വൈദ്യുത ലൈനിൽ നിന്നുണ്ടായ ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണം.