survey

കോട്ടയം: പട്ടികജാതി കുടുംബങ്ങളുടെ അവസ്ഥയെക്കുറിച്ചുള്ള സർവേയ്ക്ക് തുടക്കം. പട്ടികജാതി വികസന വകുപ്പിന്റെ നേതൃത്വത്തിൽ ഡിജിറ്റൽ പ്ലാറ്റ്‌ഫോമിലൂടെ സമഗ്രവിവരശേഖരണം ആരംഭിക്കും. 40 ദിവസത്തിനുള്ളിൽ സർവേ പൂർത്തിയാക്കുകയാണ് ലക്ഷ്യം. എസ്.സി. പ്രമോട്ടർമാർ പട്ടികജാതി കുടുംബങ്ങളുടെ വീടുകൾ സന്ദർശിച്ച് മൊബൈൽ ആപ്ലിക്കേഷൻ വഴി 280 ചോദ്യങ്ങളടങ്ങുന്ന ചോദ്യാവലി രൂപത്തിലാണ് വിവരശേഖരണം നടത്തുന്നത്. വീടിന്റെ ലൊക്കേഷനും ഫോട്ടോയും അടക്കമുള്ള വിവരങ്ങളാണ് ശേഖരിക്കുന്നത്. വ്യക്തികളുടെയും കുടംബങ്ങളുടെയും സങ്കേതങ്ങളുടെയും പൊതുവിവരം, അടിസ്ഥാനസൗകര്യം, ലഭ്യമായ സേവനങ്ങൾ, വിദ്യാഭ്യാസം, ആരോഗ്യം, തൊഴിൽ തുടങ്ങി ആസൂത്രണവികസന പ്രക്രിയയെ സഹായിക്കുന്ന വിവരങ്ങളാണ് ശേഖരിക്കുന്നത്. ബ്ലോക്ക് പട്ടികജാതി വികസന ഓഫീസർമാർക്കാണ് മേൽനോട്ടച്ചുമതല.