കുറവിലങ്ങാട്: എം.സി റോഡരികിൽ കാളികാവിന് സമീപം കക്കൂസ് മാലിന്യം തള്ളി. ഇന്നലെ പുലർച്ചെയാണ് സംഭവം. രണ്ടാഴ്ച മുമ്പും ഈ പ്രദേശത്ത് മാലിന്യം തള്ളിയിരുന്നു. നിരവധിത്തവണ അധികൃതർക്ക് പരാതി നൽകിയെങ്കിലും യാതൊരു നടപടിയും ഇല്ല. ജലസ്രോതസുകളെ ബാധിക്കുന്ന തരത്തിലാണ് ഇരുട്ടിന്റെ മറവിൽ കക്കൂസ് മാലിന്യം തള്ളുന്നതെന്ന് നാട്ടുകാർ പറഞ്ഞു. കാൽനട യാത്രികരും, വ്യാപാരികളും മൂക്കുപൊത്തേണ്ട സ്ഥിതിയാണ്. പൊലീസും, പഞ്ചായത്തും ടപടി സ്വീകരിക്കണമെന്നാണ് ആവശ്യം.