പാമ്പാടി:ശിവദർശന മഹാദേവക്ഷേത്രത്തിലെ ശിവരാത്രി ആഘോഷം ഇന്ന് നടക്കും. രാവിലെ 8.30ന് കാഞ്ഞിരക്കാട്ട് ഗുരുദേവ സന്നിധിയിൽ നിന്ന് ഇളനീർതീർത്ഥാടനം. തുടർന്ന് തീർത്ഥാടന സമ്മേളനം ദേവസ്വം പ്രസിഡന്റ് തങ്കപ്പൻ ശാന്തി ഉദ്ഘാടനം ചെയ്യും. വൈസ് പ്രസിഡന്റ് കെ.എൻ.ഷാജിമോൻ അദ്ധ്യക്ഷത വഹിക്കും. 11ന് ഇളനീർ അഭിഷേകം,​രുദ്രാഭിഷേകം,​ 12.30ന് മഹാപ്രസാദമൂട്ട് ,​ വൈകിട്ട് 6.30ന് ദീപാരാധന,​ അത്താഴപൂജ,​ 8ന് ചതുർയാമ പൂജ,​ 12ന് ശിവരാത്രി പൂജ,​ ചടങ്ങുകൾക്ക് സജി തന്ത്രി,​ ജഗദീഷ് ശാന്തി,​ കൃഷ്ണനുണ്ണി ശാന്തി എന്നിവർ കാർമികത്വം വഹിക്കും.