
കോട്ടയം: നാടുകടത്തിയ കുപ്രസിദ്ധ ഗുണ്ട അയ്മനം ചർത്താലി മണപ്പുറത്ത് മാക്കാൻ എന്ന സച്ചിൻ എം.എസിനെ ( 26) കാപ്പാ നിയമം ലംഘിച്ചതിന് കോട്ടയം വെസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തതു. ഗാന്ധിനഗർ, കോട്ടയം വെസ്റ്റ്, കുമരകം, പാലാ എന്നീ സ്റ്റേഷനുകളിലായി അടിപിടി, കൊലപാതക ശ്രമം, ഭവനഭേദനം, സ്ത്രീകളോട് അപമര്യാദയായി പെരുമാറൽ തുടങ്ങിയ കേസിൽ പ്രതിയാണ്. കാപ്പാ നിയമപ്രകാരം ആറുമാസത്തേക്ക് ജില്ലയിൽ നിന്നും നാടുകടത്തിയിരുന്നു. എന്നാൽ ഇയാൾ ഈ ഉത്തരവ് ലംഘിച്ച് ജില്ലയിലേയ്ക്ക് കടന്നതായി എസ്.പിക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ കോട്ടയം വെസ്റ്റ് പൊലീസ് നടത്തിയ പരിശോധനയിലാണ് ഇയാളെ കോട്ടയത്ത് നിന്ന് പിടികൂടിയത്.